അമ്പലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ കേസ്. സാമൂഹിക അകലം പാലിക്കാതെ കൊറോണ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അമ്പലപ്പുഴ പൊലീസാണ് ചെന്നിത്തലക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കരിമണൽ ഖനനത്തിനെതിരെ സമരം നടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയപ്പോഴാണ് സംഭവം. ഞായറാഴ്ച്ച രാവിലെ 11.15 നാണ് ചെന്നിത്തല തോട്ടപ്പള്ളിയിലെത്തിയത്. ജനകീയ സമര സമിതി റിലേ നിരാഹാരം നടത്തുന്ന സമരപന്തലിലെത്തി പ്രസംഗിച്ച ശേഷം ചെന്നിത്തല പൊഴിമുഖത്തെത്തി. പ്രതിപക്ഷ നേതാവിനു പുറമേ മറ്റ് ഇരുപതോളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.