തിരുവനന്തപുരം : അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
നിലവില്‍ അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതിലൊന്ന് പടിഞ്ഞാറന്‍ തീരത്തും രണ്ടാമത്തെ ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനും കേരളത്തിനും ഇടയിലാണ് രൂപം കൊണ്ടിരിക്കുന്നത്. കേരള തീരത്തെ ന്യൂനമര്‍ദ്ദം നാളെയോടെ നിസര്‍ഗ ചുഴലിക്കാറ്റായി മാറുമെന്നാണ് വിലയിരുത്തുന്നത്.
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജൂണ്‍ നാല് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ കടല്‍ക്ഷോപത്തിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.