മുംബൈ: ഹിന്ദി സിനിമാ രംഗത്തെ പ്രശ്സ്ത സംഗീത സംവിധായകന് വാജിദ് ഖാന് അന്തരിച്ചു.42 വയസ്സുകാരനായിരുന്ന വാജിദ് ഖാന് കൊറോണ ബാധമൂലം ചികിസ്തയി ലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്നേ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയകഴിഞ്ഞ വ്യക്തിയായിരുന്നു വാജിദ് ഖാനെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ ചെബൂരിലെ ആശുപ്ത്രിയിലായിരുന്നു ചികിത്സയിലുണ്ടായിരുന്നത്.
നിരവധി അസുഖങ്ങള്‍ ഒരേ സമയം പിടിപെട്ടതാണ് വാജിദിന്റെ മരണകാരണമെന്നാണ് ആശുപ്ത്രി അധികൃതര്‍ അറിയിച്ചത്. ഇതില്‍ വൃക്ക സംബന്ധമായി അണുബാധ അധികമാ യത് മരണത്തിലേക്ക് നയിച്ചെന്നാണ് നിഗമനം.
ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെ മികച്ച ഗാനരംഗങ്ങളില്‍ നല്ലൊരു ശതമാനവും വാജിദ് ഖാന്റെ സംഗീത മികവില്‍ വിജയിച്ചവയായിരുന്നു. കഴിഞ്ഞയാഴ്ച ഓണ്‍ലൈന്‍ വഴി പുറത്തിറങ്ങിയ ഭായി-ഭായി എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. കൊറോണ ലോക്ഡൗണി നിടെ സല്മാന് തന്റെ ഫാം ഹൗസില്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ തരംഗമായ പ്യാര് കൊറോണ, ഭായി ഭായി എന്നീ ഗാനങ്ങളുടെ സംഗീതം നിര്‍വ്വഹിച്ചതും വാജിദായിരുന്നു.
1998ലെ സല്മാന് ചിത്രമായ പ്യാര് കിയാ തൊ ഡര്‍നാ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദിന്റെ സിനിമാ സംഗീതത്തിലേക്കുള്ള പ്രവേശനം. ദബാംങ് അടക്കമുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് വാജിദാണ് സംഗീതം പകര്‍ന്നത്. സല്മാന് വേണ്ടി വാജിദ് ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ അക്ഷയ് കുമാര്‍ അഭിനയിച്ച റൗഡീ റാത്തോഡിലെ ചിന്റാ താ ചിന്റാ ചിന്റാ എന്ന ഗാനം സംഗീതം നല്കി പാടിയതും വാജിദായിരുന്നു.