ന്യൂയോര്‍ക്ക് : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 63 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 6,263,911 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,846,713 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 3,043,299 പേരാണ് വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
ചികിത്സയില്‍ കഴിയുന്ന 98 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയില്‍ തുടരുന്ന 2,989,892 പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം 53,407 പേരുടെ നില അതീവ ഗുരുതരമാണ്. 373,899 മരണങ്ങളാണ് കൊറോണ ബാധയെ തുടര്‍ന്ന് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയില്‍ മാത്രം 18 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,837,170 പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 106,195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 599,867 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
അമേരിക്ക കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യം ബ്രസീല്‍ ആണ്. 514,992 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 29,341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യയില്‍ 405,843 പേര്‍ക്കും, സ്പെയിനില്‍ 286,509 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ രോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനമാണ് ഇന്ത്യക്ക് ഉള്ളത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് ഉയരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കൊറോണ ബാധിതരുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം കുറവാണ്.