റിയാദ് : കൊറോണ ബാധിച്ച് സൗദിയിൽ രണ്ടു മലയാളികൾ കൂടി മരണമടഞ്ഞു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി മൂലയില്‍ ജോണ്‍ മകന് ഡൊമനിക് (38), മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിരായിൻ കോട്ടുമൽ (49) എന്നിവർ ആണ് മരണമടഞ്ഞത്.
കമ്പനി പ്രൊജക്റ്റ് ജോലിയുമായി ബന്ധപ്പെട്ടു തല്ക്കാലികമായി ദവാദ്മിയില്‍ എത്തിയതാണ് ഡൊമനിക്. പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടര്‍ന്നു കഴിഞ്ഞ രണ്ടാഴച്ചയായി ദവാദമി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 18 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ഭാര്യ റൂബി, മക്കള്‍ ആല്‍വിന, അയന.
ഹോട്ടൽ ജീവനക്കാരനായിരുന്ന അലിരായിൻ കോട്ടുമൽ മക്കയിൽ ആണ് മരിച്ചത്. ഭാര്യ നുസ്റത്ത്, മക്കൾ അജ്മൽ ഫാഹിഖ്, സി.അംജദ്, നബീല ഷെറിൻ, നിഹാ ഷെറിൻ.
ഇതോടെ സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 38 ആയി.