കുവൈറ്റ് സിറ്റി – കുവൈറ്റില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശം മരണപ്പെട്ടു. മലപ്പുറം തിരൂർ മൂർക്കാട്ടിൽ സുന്ദരം (63 ) ആണ് മരിച്ചത്. തിരൂർ ബി പി അങ്ങാടിയാണ് വീട്. കോറോണബാധയേറ്റതിനെത്തുടര്ന്ന് , അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈറ്റിൽ ഹോട്ടല്‍ ജീവനക്കാരനാണ്, ഭാര്യ- ദീപ, മക്കൾ – കാർത്തിക്, കാർത്തിക.