തിരുവനന്തപുരം : കേരള ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാവിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിയാണ് ഔദ്യോഗികമായി വിശ്വാസ് മേത്ത ചുമതല ഏറ്റെടുത്തത്. ഇന്ന് സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തക്ക് ചുമതല കൈമാറി. ഉന്നത സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല കൈമാറിയത്.
കേരളത്തിലെ 46ാമത് ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. അടുത്ത ഫെബ്രുവരിവരെയാണ് അദ്ദേഹത്തിന്റെ കാലാവധി. 1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത രാജസ്ഥാന് സ്വദേശിയാണ്. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് വിശ്വാസ് മേത്ത് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു, ജല വിഭവ വകുപ്പുകളുടെ മേധാവിയായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.