കണ്ണൂര്‍ : നിരീക്ഷണം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. നാല് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ആരോഗ്യപ്രവര്‍ത്തകയെ മാനസികമായി പീഡിപ്പിച്ചതിനാണ് നാല് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില ആശങ്കജനകമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായ രീതിയിലുമാണ് ആരോഗ്യപ്രവര്‍ത്തക ജോലിചെയ്യുന്നത് എന്ന രീതിയില്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വഴി കുപ്രചാരണം നടന്നിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു ആത്മഹ്യ ശ്രമം. രക്തസമ്മര്‍ദ്ദത്തിനുള്ള 20 ഗുളികകള്‍ ഒരുമിച്ചു കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തിന് മുന്‍പായി ആരോഗ്യപ്രവര്‍ത്തക ആത്മഹത്യകുറിപ്പും എഴുതിയിരുന്നു. ഇതില്‍ പരാമര്‍ശിച്ച നാല് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം.