ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ശക്തമായ പോരാട്ടം തുടര്‍ന്ന് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,835 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 91,818 ആയും രോഗമുക്തി നേടുന്നവരുടെ നിരക്ക് 48.19 ശതമാനമായും വര്‍ദ്ധിച്ചു.
മേയ് 18ലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 38.29 ശതമാനമായിരുന്നു. മേയ് 3ന് ഇത് 26.59 ശതമാനവും ഏപ്രില്‍ 15ന് 11.42 ശതമാനവും ആയിരുന്നുതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളത് 93,322 പേരാണ്. 2.83 ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്. മേയ് 18ന് ഇത് 3.15 ശതമാനവും മേയ് 3ന് 3.25 ശതമാനവും ഏപ്രില്‍ 15ന് 3.30 ശതമാനവുമായിരുന്നു.
സമയബന്ധിതമായ കണ്ടെത്തലും നിരന്തരമായ നിരീക്ഷണവും ചികിത്സയുമാണ് മരണനിരക്ക് കുറയുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതോടെ രോഗവിമുക്തി നിരക്ക് വര്‍ദ്ധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്യുന്ന കാഴ്ചയാണ് കാണാനാകുന്നത്. മൊത്തം 38,37,207 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 1,00,180 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.