കണ്ണൂര്‍: ന്യൂ മാഹിയില്‍ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വില്ലേജ് ഓഫീസറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ടി മനോജ്, വില്ലേജ് ഓഫീസര്‍ മുരളി, അജയകുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായ രീതിയിലുമാണ് ആരോഗ്യപ്രവര്‍ത്തക ജോലിചെയ്യുന്നത് എന്ന രീതിയില്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വഴി കുപ്രചാരണം നടന്നിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യ ശ്രമം. രക്തസമ്മര്‍ദ്ദത്തിനുള്ള 20 ഗുളികകള്‍ ഒരുമിച്ചു കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തിന് മുന്‍പായി ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ കുറിപ്പും എഴുതിയിരുന്നു.