ന്യൂഡൽഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 1,98,706 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 95,526 പേർക്ക് രോഗം ഭേദമായപ്പോൾ 5,598 പേർ മരണത്തിന് കീഴടങ്ങി. നിലവിൽ 97,581 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 8,171 പുതിയ കേസുകൾ ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം 204 പേർ മരണപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു.