കണ്ണൂര്‍ : ന്യൂ മാഹിയില്‍ ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റില്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കം നാല് പേരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഇവര്‍ നാല് പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്ചെയ്തത്.
ആരോഗ്യപ്രവര്‍ത്തകയെ മാനസികമായി പീഡിപ്പിച്ചതിനാണ് നാല് പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യാകുറിപ്പില്‍ ആരോഗ്യപ്രവര്‍ത്തക ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായ രീതിയിലുമാണ് ആരോഗ്യപ്രവര്‍ത്തക ജോലിചെയ്യുന്നത് എന്ന രീതിയില്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വഴി കുപ്രചാരണം നടന്നിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു ആത്മഹ്യ ശ്രമം. രക്തസമ്മര്‍ദ്ദത്തിനുള്ള 20 ഗുളികകള്‍ ഒരുമിച്ചു കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തക പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.