കൊല്ലം : അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൂരജിന്റെ അമ്മയേയും സഹോദരിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്തു മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ സൂരജിന്റെ അമ്മ രേണുകയോടും സഹോദരി സൂര്യയോടും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ 12 മണി കഴിഞ്ഞും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നതിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛന് സുരേന്ദ്രനെ പോലീസ് അറ്സറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ രേണുകയ്ക്കും സൂര്യക്കും പങ്കുള്ളതായി ഇയാള്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രേണുകയേയും സൂര്യയേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.