മസ്തിഷ്ക്കാഘാതം കാരണം ബഹറിൻ സൽമാനിയാ മെഡിക്കൽ കോംപ്ലക്സിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി ധനേഷ് ഇന്ന് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള പ്രേത്യേക വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിച്ചു . ബഹറിനിലെ സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ സംസ്കൃതിയാണ് വിദേശകാര്യ വകുപ്പിനെയും ഇന്ത്യൻ എംബസിയെയും സൽമാനിയാ ആശുപത്രി അധികൃതരെയും നിരന്തരം ബന്ധപ്പെട്ട് ധനേഷിന്റെ യാത്രക്ക് സൗകര്യമൊരുക്കിയത് .ധനേഷിന്റെ ദുരവസ്ഥ ജനം ടി.വി.നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു