കോറോണക്കതിരായ പോരാട്ടത്തിന് കരുത്തേകാൻ ഇന്ത്യയിൽ നിന്ന് 172 അംഗ മെഡിക്കൽ സംഘം കൂടി യുഎഇയിലെത്തി.ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘമാണ് ദുബായിലെത്തിയത്.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തുന്ന മൂന്നാമത്തെ മെഡിക്കൽ സംഘമാണ് ഇത്.ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ നിർണ്ണായകമായ ഇടപെടലാണ് ഇത് വഴി നടക്കുന്നതെന്നും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ എത്തിയ എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതമി അറിയിച്ചു.