കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ 3 പേർക്കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 269 ആയി.596 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 35788 ആയി.35,000 പേർക്ക് പരിശോധന നടത്തിയതിൽ നിന്നാണ് രോഗബാധയുള്ള 596 പേരെ കണ്ടെത്തിയത്.പുതിയ രോഗികളുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.388 പേര്‍ക്കാണ് ഇന്ന് രോഗം മാറിയത്. ഇതുവരെ യുഎഇയിൽ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 18726 ആണ്.അതേസമയം യുഎഇയിൽ ഇതുവരെ 20 ലക്ഷത്തിലേറെ പേർക്ക് കൊറോണ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.ഇതിൽ 650,000 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയത് രണ്ടാഴ്ചയ്ക്കിടെയാണ്.എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.