കുവൈറ്റ് സിറ്റി – ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂള്‍ കുവൈറ്റ്- ഭവന്‍സ് മിഡില്‍ ഈസ്റ്റ് കുടുംബത്തിന്റെ സംഗീത വിരുന്ന് – ‘സ്വരസന്ധ്യ സീസണ് 8’ ആദ്യമായി വിര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ അരങ്ങേറിയത് മിഡില്‍ ഈസ്റ്റിന് പുതിയൊരു അനുഭവമായി മാറി. ഈ സംഗീത അനുഭവത്തിന്റെ തിരിതെളിയിച്ചത് ഭവന്‍സ് മിഡില്‍ ഈസ്റ്റ് ചെയര്മാന് എന്‍.കെ. രാമചന്ദ്രമേനോനും സുധ രാമചന്ദ്രനും ചേര്‍ന്നായിരുന്നു.
വിവിധ ഭാഷകളിലെ ശ്രുതിമധുരമായ ഗാനങ്ങള്‍ ഭവന്‍സ് മിഡില്‍ ഈസ്റ്റിന്റെ ഭാവഗായകരും ഗാനകോകിലങ്ങളും ചേര്‍ന്നാലപിച്ചത് പ്രേക്ഷകര്‍ക്ക് ഓര്‍മകളുടെ ചെപ്പേടില്‍ ചിരകാലം സൂക്ഷിയ്ക്കാനാവുന്ന സംഗീതനുഭവമായിമാറി.
ജി.സി.സി.യിലെ ഭവന്‍സിന്റെ മുഴുവന്‍ സ്കൂളുകളുടെയും പ്രാതിനിധ്യത്താല്‍ പ്രത്യേകത നിറഞ്ഞതായിരുന്നു 8 മത് സീസണിലെ സ്വരസന്ധ്യ.
ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യരുടെ അനുഗ്രഹീത സ്വരമാധുരിയില്‍ ‘ലോകം മുഴുവന്‍ സുഖം പകരാനായി’ എന്ന മനോഹര ഗാനം ഈ പ്രത്യേക കാലഘട്ടത്തിന്റെ നൊമ്പരങ്ങള്ക്ക്മേലുള്ള അര്‍ത്ഥനയുടെ ദീപശോഭ പകരുന്നതായിരുന്നു.
ഭവന്‍സ് മിഡില്‍ ഈസ്റ്റ് സ്കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, കെ. ജി. സൂപ്പര്‍വൈസര്‍സ്, വിവിധ വകുപ്പ് തലവന്മാര്, അദ്ധ്യാപക-അനധ്യാപകര്‍, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മറ്റ് സംഗീതപ്രേമികളും അടങ്ങിയ ശാന്ത ഗംഭീരമായ സദസ്സിന് ഭവന്‍സ് അബുദാബി PIES വൈസ് പ്രിന്‍സിപ്പല്‍ സുരേഷ്. വി. ബാലകൃഷ്ണന് നന്ദി അറിയിച്ചു