കോഴിക്കോട് : ദുബായിൽ നിന്ന് എത്തി കൊറോണ നിരീക്ഷണത്തിലായിരുന്ന യുവതി കോഴിക്കോട്ട് മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശിനിയായ ഷബ്നാസ് ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു ഇവർ. ഇവരുടെ സ്രവ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ 20നാണ് ദുബായില്‍ നിന്നെത്തിയത്.