പാരീസ്: അമേരിക്കയില്‍ പോലീസ് കൊലപ്പെടുത്തിയ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡിന് പിന്തുണയുമായി ടെന്നീസ് ലോകവും. ലോക ടെന്നീസിലെ സൂപ്പര്‍താര ങ്ങളായ റോജര്‍ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരാണ് ഫ്ലോയിഡിന്റെ കൊലപാതകത്തെ അപലപിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ കറുത്ത ചൊവ്വാഴ്ച എന്ന ഹാഷ് ടാഗ് പ്രചാരത്തിലാണ് മൂവരും പങ്കാളികളായത്.
— Roger Federer (@rogerfederer) June 2, 2020
തന്റെ ചിത്രത്തിന്റെ സ്ഥാനത്ത് കറുപ്പ് നിറം നല്കിക്കൊണ്ടും ഹൃദയത്തിന്റെ ഒരു ഇമോജിയും ചേര്‍ത്താണ് സ്വിറ്റ്സര്ലാന്റ്കാരനായ റോജര്‍ ഫെഡറര്‍ പ്രതിഷേധിച്ചത്. നദാലും അതേ മാതൃകയില്‍ സന്ദേശം അയച്ചപ്പോള്‍ സെര്‍ബിയന്‍ താരമായി നൊവാക് ജോക്കോവിച്ച് ബ്ലാക് ലിവ്സ് മാറ്റേഴ്സ്, ബ്ലാക് ഔട്ട് റ്റിയൂസ്ഡേ എന്നീ ഹാഷ് ടാഗുകളാണ് സന്ദേശത്തിനൊപ്പം ഉപയോഗിച്ചത്.
പുരുഷതാരങ്ങളെ പിന്തുണച്ചെത്തിയ വനിതകളില്‍ ടെന്നീസിലെ അമേരിക്കന്‍ താരോദയമായ കോകോ ഗൗഫാണ്. ഫെഡററുടെ സന്ദേശത്തിന് പിന്തുണയറിച്ച് ഗൗഫും സന്ദേശമയച്ചു. അമേരിക്കന്‍ പൗരയായ ആഫ്രിക്കന്‍ വംശജയാണ് ഗൗഫ്. ഇന്നലെ ഫുട്ബോള്‍, ക്രിക്കറ്റ് താരങ്ങള്‍ ഫ്ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രംഗത്തെ ത്തിയിരുന്നു.