തിരുവനന്തപുരം : പമ്പയിലെ മണൽ നീക്കത്തിൽ മന്ത്രി ഇ പി ജയരാജന് പങ്കുണ്ട് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോടികളുടെ അഴിമതിയാണ്. കോട്ടയത്തെ സ്വകാര്യ കമ്പിനിയുമായി ചേർന്ന് ആയിര കണക്കിന് കോടി രൂപയുടെ അഴിമതി നടത്തുന്നത് വ്യവസായ മന്ത്രി ഇ പി ജയരാജൻ ആണ്. മാലിന്യം നീക്കം ചെയ്യാൻ എന്ന പേരിൽ കോടികളുടെ മണൽ സ്വകാര്യ കമ്പിനി വാരുന്നു
കണ്ണൂർ ജില്ലയിലാണ് മണലെടുക്കൽ തുടങ്ങിയത്. കേരള ക്ലേയ്സ് ആന്റ് സിറാമിക്സും കോട്ടയത്തെ സ്വകാര്യ കമ്പനിയും ചേർന്നാണ് തുടങ്ങിയത്. അവിടെ ജനകീയ പ്രതിഷേധമായപ്പോഴാണ് കേരള ക്ലേയ്സ് ആന്റ് സിറാമിക്സിനെ പമ്പയിലെ മണൽ വാരൽ ഏൽപ്പിച്ചത്. പുഴയിലെ മാലിന്യം നീക്കാൻ എന്ന പേരിലാണ് ആയിരക്കണക്കിന് കോടി രൂപയുടെ മണൽ വാരൽ ഏൽപ്പിച്ചത്. കണ്ണൂരിൽ സമാനമായ മണലെടുപ്പിൽ സി പി എമ്മും കോൺഗ്രസും ഒത്തുകളിച്ചു.
മണലെടുപ്പിൽ അഴിമതി നടത്താനായിരുന്നു ഹെലികോപ്റ്റർ യാത്ര നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.