കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വെള്ളിയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കി. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്.
പ്രതികളായ സുരേന്ദ്രനെ അടൂരും സുരേഷിനെ ചാത്തന്നൂരും എത്തിച്ച് തെളിവെടുക്കും. കേസിലെ നിര്‍ണായക തെളിവാണ് പത്തനംതിട്ട പറക്കോട്ടെ സൂരജിന്റെ വീട്ടില്‍ നിന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്വര്‍ണം. ഉത്രയെ ഒഴിവാക്കി സ്വത്ത് കൈക്കലാക്കുകയായിരുന്നു കൊലപാതക ലക്ഷ്യമെന്ന് സൂരജ് നേരത്തെ കുറ്റസമ്മതവും നടത്തിയിരുന്നു. ഈ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
സ്വര്‍ണം ഒളിപ്പിച്ചത് സൂരജിന്റെ അമ്മ രേണുകയ്ക്ക് അറിയാമായിരുന്നുവെന്ന് സുരേന്ദ്രനും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതോടെ കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് സൂരജിന്റെ അമ്മയെയും സഹോദരിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.