തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 19 പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗ ബാധ ഉണ്ടായത്. 5 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു.
കാസർകോട് മൂന്നു പേർക്കും കണ്ണൂർ രണ്ടു പേർക്കും കോഴിക്കോട് 7 പേർക്കും മലപ്പുറത്ത് 11 പേർക്കും പാലക്കാട് അഞ്ച് പേർക്കും തൃശൂർ 4 പേർക്കും എറണാകുളത്ത് അഞ്ച് പേർക്കും ഇടുക്കിയിൽ 9 പേർക്കും കോട്ടയത്ത് 8 പേർക്കും ആലപ്പുഴ ഏഴു പേർക്കും കൊല്ലത്ത് 5 പേർക്കും തിരുവനന്തപുരത്ത് 11 പേർക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
24 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
1494 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 632 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,60,304 പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. സംസ്ഥാനത്ത് 128 ഹോട്ട്സ്പോട്ടുകളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.