മലപ്പുറം : ജില്ലയില്‍ ഇന്ന് മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ 11 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ജോര്‍ദാനില്‍ നിന്നെത്തിയ ഒരാള്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരി മെയ് 23 നാണ് ദുബായില്‍ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം മങ്കട കടന്നമണ്ണയിലെ വീട്ടില്‍ എത്തിയത്. മൂന്ന് വയസ്സുകാരിക്ക് പുറമേ ദുബായില്‍ നിന്നും തിരിച്ചെത്തിയ യുവതിക്കും , വയോധികനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനിയായ 26 വയസ്സുള്ള യുവതി മെയ് 28 നാണ് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയത്. മെയ് 22 ന് ദുബായില്‍ നിന്നും എത്തിയ പൊന്മുണ്ടം സ്വദേശിയായ 62 കാരനാണ് രോഗം ബാധിച്ച മറ്റൊരാള്‍.
കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി മെയ് 26 ന് നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ 36 കാരന്, കുവൈത്തില്‍ നിന്ന് മെയ് 27 ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശിയായ 57 കാരന് എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജോര്‍ദ്ദാനില്‍ നിന്നും കൊച്ചി വഴി മെയ് 22 ന് പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശിയായ 58 കാരനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു പാലക്കാട് സ്വദേശിയും, ബിഎസ്എഫ് ജവാനും ഉള്‍പ്പെടുന്നു. ബംഗളൂരുവില്‍ നിന്ന് മെയ് 22 ന് സ്വകാര്യ ബസിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശിയായ 35 കാരന്, ബംഗളൂരുവില്‍ നിന്ന് മെയ് 15 ന് സ്വകാര്യ വാഹനത്തിലെത്തിയ മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശിയായ 20 കാരന്, ചെന്നൈയില്‍ നിന്ന് മെയ് 19 ന് തിരിച്ചെത്തിയ വേങ്ങര കുറ്റൂര്‍ പാക്കട്ടപ്പുറായ സ്വദേശിയായ 34 കാരന്, കോയമ്പത്തൂരില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് തിരിച്ചെത്തിയ എടയൂര്‍ പൂക്കാട്ടിരി സ്വദേശിയായ 24 കാരന്, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ കോഴിക്കോട് വഴി മെയ് 26 ന് തിരിച്ചെത്തിയ മലപ്പുറം മേല്‍മുറി-27 സ്വദേശിയായ 38 കാരനായ ബി.എസ്.എഫ് ജവാന് എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.