കോട്ടയം : ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും, വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22 ആയി.
മെയ് 19 ന് സൗദി അറേബ്യയില്‍ നിന്നും എത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശിയും, അബുദാബിയില്‍ നിന്നും എത്തിയ ചങ്ങനാശ്ശേരി സ്വദേശിയുമാണ് രോഗമുക്തി നേടിയത്. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിവിട്ടു. ഇതിനു പുറമെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായിട്ടുണ്ട്.
അബുദാബി, കുവൈത്ത് , ദോഹ എന്നീ വിദേശരാജ്യങ്ങളില്‍ നിന്നുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേര് എത്തിയത്. കോട്ടയം കാട്ടയം തേക്കേത്തുകവല സ്വദേശിനി(54) കഴിഞ്ഞ മാസം 18 ാം തിയതിയാണ് അബുദാബിയില്‍ നിന്നും എത്തിയത്. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂവൈത്തില്‍ നിന്നും മെയ് 26 ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി (40), ആര്‍പ്പൂക്കര പനമ്പാലം സ്വദേശിനി എന്നിവരും ഇന്ന് രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. കുവൈത്തില്‍ നിന്നെത്തിയ ഇരുവരും കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് പള്ളിച്ചിറ സ്വദേശിനി (30) മെയ് 30 നാണ് ദോഹയില്‍ നിന്നും എത്തിയത്. മൂന്ന് മാസം ഗര്‍ഭിണിയായ ഇവര്‍ കളത്തിപ്പടി ഗിരിദീപം ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
ഇതര സംസ്ഥാനത്ത് നിന്നും എത്തിയ നാല് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര് മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ചെന്നെയില്‍ നിന്നുമാണ് എത്തിയത്. ചങ്ങനാശ്ശേരി കുറമ്പനാടം സ്വദേശിനിയായ 56 കാരി കഴിഞ്ഞ മാസം 21 നാണ് മുംബൈയില്‍ നിന്നും കോട്ടയത്ത് എത്തിയത്. നിരീക്ഷണത്തിലിരിക്കെ രോഗ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇവരുടെ സാമ്പിള്‍ പരിശോധനക്കായി അയക്കുകയായിരുന്നു. മുംബൈയില്‍ ഹോം നഴ്സായി ജോലി ചെയ്യുന്ന കുറമ്പനാടം സ്വദേശിനിയുടെ മകനും (37) രോഗം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും വന്ന കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശിനിയും ഇന്ന് രോഗം ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്നും എത്തിയ പെരുന്ന സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ സുഹൃത്തിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളുടെ സ്രവങ്ങളും പരിശോധനക്ക് അയച്ചത്.