കണ്ണൂര്‍ : ജില്ലയില്‍ രണ്ട് പേര്‍ക്ക് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ആള്‍ക്കും, രോഗം ബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 238 ആയി.
കുവെത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം വഴി ഈ മാസം 19 ന് എത്തിയ ധര്‍മ്മടം സ്വദേശിയായ 42 കാരനാണ് രോഗം ബാധിച്ചവരില്‍ ഒരാള്‍. തലശ്ശേരി സ്വദേശിയായ 35 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്.
ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെറുപുഴ സ്വദേശിയായ 49 കാരനും, കണ്ണപുരം സ്വദേശിയായ 33 കാരനുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.