പാലക്കാട് : ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 148 ആയി.
ഇന്ന് രോഗം ബാധിച്ചവരില്‍ മൂന്ന് പേര് വിദേശത്തു നിന്നും എത്തിയവരാണ്. അബുദാബിയില്‍ നിന്നും, ദുബായില്‍ നിന്നുമാണ് ഇവര്‍ എത്തിയിരിക്കുന്നത്. അബുദാബിയില്‍ നിന്നും എത്തിയ വലിയപാടം സ്വദേശിയായ 35 കാരനും, എലപ്പുള്ളി സ്വദേശിയായ 47 കാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തിയ കപ്പൂര്‍ സ്വദേശിയായ 47 കാരനും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചെന്നെയില്‍ നിന്നെത്തിയ മണ്ണങ്ങോട് സ്വദേശിയായ 62 കാരനും, പുതുനഗരം കരിപ്പോട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ പാലക്കാട് ജില്ലയില്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ചികിത്സയില്‍ ഉണ്ട്. ഒരു മങ്കര സ്വദേശി എറണാകുളത്ത് ചികിത്സയില്‍ തുടരുകയാണ്.