കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് ഏഴു പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് ഉൾപ്പെടെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 31കാരനായ എളേറ്റിൽ സ്വദേശിയായ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മണിയൂർ സ്വദേശികളായ രണ്ടു പേർക്കും, വടകര സ്വദേശിയായ ഒരാൾക്കും, അത്തോളി സ്വദേശിയായ ഒരാൾക്കും, കാവിലുംപാറ സ്വദേശിയായ ഒരാൾക്കും കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്. 34 കാരനായ കാവിലുംപാറ സ്വദേശി അബുദാബിയിൽ നിന്നെത്തിയതാണ്. 39 കാരനായ കുറ്റ്യാടി സ്വദേശി ബഹറിനിൽ നിന്നാണ് എത്തിയത്. മണിയൂർ, വടകര, അത്തോളി സ്വദേശികൾ കുവൈത്ത് – കോഴിക്കോട് വിമാനത്തിൽ നാട്ടിൽ എത്തിയവരാണ്.
അതേസമയം ജില്ലയിൽ ഇന്ന് അഞ്ചു പേർ രോഗമുക്തി നേടിയിട്ടുണ്ട്. കോഴിക്കോട് 78 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 37 പേർ രോഗമുക്തി നേടി. വൈറസ് ബാധ മൂലം ഒരാൾക്ക് ജില്ലയിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 40 കോഴിക്കോട് സ്വദേശികളാണ് നിലവിൽ വിവിധ ഭാഗങ്ങളിൽ കൊറോണ ചികിത്സയിൽ കഴിയുന്നത്.