നിത്യ യോഗപരിശീലകരുടെ കൂട്ടായ്മയായ പ്രാണയുടെ ‘അന്താരാഷ്ട്ര യോഗദിനാചരണം 2020 സെലിബ്രേഷൻ’ 21 ദിവസങ്ങളിലായാണ് നടക്കുന്നത്.ഇതിന്റെ ഭാഗമായി ജൂൺ 21 വരെ എല്ലാ ദിവസവും യോഗസനങ്ങളുടെ പരിചയപെടുത്തലും പരിശീലനവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രാണയുടെ ഫേസ്ബുക്ക് പേജിലൂടെയും മിത്രം എന്ന യൂട്യൂബ് ചാനലിലൂടെയും ആളുകൾക്ക് പരിപാടിയുടെ ഭാഗമാകാം.വൈകിട്ട് 7 .30 മുതൽ 8.30 വരെയാണ് പരിപാടികൾ നടക്കുക. പ്രശസ്തരായ നിരവധി യോഗ ഗുരുക്കൻമാരാണ് അവതരണങ്ങൾ നടത്തുന്നത്.പരിപാടിയുടെ ഉത്ഘാടനം ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ നിർവ്വഹിച്ചു.ഫ്രെണ്ട്സ് ഓഫ് ഇന്ത്യ യു.എ.ഇ ഡയറക്ടർ എ പി അമ്പലവാണൻ,ദുബായ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഈസ ബസ്താക്കി എന്നിവർ ആശംസകളർപ്പിച്ചു.റാസൽ ഖൈമ മെഡിക്കൽ ഹെൽത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ:മാധവറാവുജിയുടെ രക്ഷാകർതൃവത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര യോഗദിനാചരണം 2020 സെലിബ്രേഷൻ സംഘടിപ്പിച്ചിരിക്കുന്നത് ഫ്രെണ്ട്സ് ഓഫ് ഇന്ത്യ യു.എ.ഇയാണ്.ബിപിനാണ് ചീഫ് കോർഡിനേറ്റർ .വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരകണക്കിന് പേരാണ് പ്രാണയിലെ അംഗങ്ങൾ.