ഒമാനിൽ പുതുതായി 738 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.പുതിയ രോഗികളിൽ 324 സ്വദേശികളും 414 വിദേശികളുമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 13,538 ആയി. എട്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 67 ആയി. 2845 പേർക്ക് രോഗം ഭേദമായി. 10626 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുതിയ രോഗികളിൽ 528 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്.