ന്യൂയോര്‍ക്ക് : ചൈനീസ് എയര്‍ലൈന്‍സിന്റെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ ഉത്തരവിട്ട് അമേരിക്ക. അമേരിക്കന്‍ എയര്‍ലൈന്‍ സര്‍വ്വീസുകള്‍ പുന:രാഭിക്കാന് ചൈന അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ചൈനീസ് എയര്‍ലൈന്‍സിന്റെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ അമേരിക്ക ഉത്തരവിട്ടത്. ഈ മാസം 16 മുതലാണ് ചൈനീസ്് എയര്‍ലൈന്‍സ് വിമാനങ്ങള്‍ സര്‍വ്വീസ് പുന:രാഭിക്കാന് തീരുമാനിച്ചിരുന്നത്.
ജൂണ്‍ 1 മുതല്‍ പാസഞ്ചര്‍ സര്‍വ്വീസുകള്‍ പുന:രാരംഭിക്കാന്‍ അനുവദിക്കണമെന്ന് അമേരിക്കന്‍ വിമാന കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ചൈന നിഷേധിക്കുകയായിരുന്നു. ഇതിലൂടെ ചൈന വ്യോമ ഗതാഗതം സംബന്ധിച്ചുള്ള ധാരണ ലംഘിച്ചിരിക്കുന്നു എന്ന് അമേരിക്കന്‍ ട്രാന്സ്പോര്ട്ടേഷന് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഉത്തരവ് ഈ മാസം 16 മുതല്‍ നിലവില്‍ വരും. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടാല്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ വിമാന കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ യുണൈറ്റഡ് , ഡെല്‍റ്റ എന്നിവ മെയ് മുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് വ്യോമ മന്ത്രാലയത്തിന് അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ മന്ത്രാലയം അധികൃതര്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.