ന്യൂഡല്‍ഹി : മലപ്പുറം വെള്ളിയാറില്‍ സ്ഫോടക വസ്തുനിറച്ച പൈനാപ്പിള്‍ തിന്നുന്നതിനിടെ പൊട്ടിത്തെറിച്ച് പിടിയാന ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി പ്രമുഖര്‍. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് വിവിധ രംഗത്തെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇത്തരത്തിലുള്ള ഹീന കൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.
കേരളത്തില്‍ ഇന്ന് നടന്നത് കേട്ടപ്പോള്‍ ശരിക്കും ആശ്ചര്യപ്പെട്ടതായി ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. നമ്മുടെ മൃഗങ്ങളെ സ്നേഹത്തോടെ പരിചരിക്കാം. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ക്ക് അവസാനമുണ്ടാക്കണമെന്നും വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്കി ഗര്‍ഭിണിയായ പിടിയാനയെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത അന്ത്യന്തം ദു:ഖമുളവാക്കുന്നതാണെന്ന് പ്രമുഖ വ്യവസായി രത്തന്‍ടാറ്റ പറഞ്ഞു. നിരപരാധികളായ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത മനുഷ്യന് മനുഷ്യനെ കൊല്ലുന്നതിന് സമാനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നമ്മള് എങ്ങിനെ നമ്മളായെന്ന് ചിന്തിക്കണമെന്ന ഓര്‍മ്മപ്പെടുത്തിയാണ് ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ഛേത്രി പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ഗര്‍ഭിണിയായ ആന, അവള് പാവമായിരുന്നു. ഇതാണ് മനുഷ്യരെ ഇത്തരം ഒരു പ്രവര്ത്തിചെയ്യാന് പ്രേരിപ്പിച്ചത്. ഇതിന് അവര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് താന്‍ കരുതുന്നത്. പ്രകൃതിയെ നാം വീണ്ടും വീണ്ടും പരാജയപ്പെടുത്തുന്നു. നമ്മളെങ്ങനെ നമ്മള് ആയെന്ന് എന്നെ ഓര്‍മ്മിക്കൂ- സുനില്‍ ഛേത്രി ട്വിറ്ററില്‍ കുറിച്ചു.
She was a harmless, pregnant Elephant. That makes the people who did what they did, monsters and I hope so hard that they pay a price. We keep failing nature over and over again. Remind me how we’re the more evolved species?
— Sunil Chhetri (@chetrisunil11) June 3, 2020
ആനയ്ക്ക് സംഭവിച്ചത് അറിഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയെന്ന് ചലച്ചിത്ര താരം അക്ഷയ് കുമാര്‍ പറഞ്ഞു. ഈ പ്രവര്‍ത്തി മനുഷ്യത്വ രഹിതവും അംഗീകരിക്കാന്‍ കഴിയാത്തതും ആണ്. ഇത് ചെയ്ത കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ആനയെ സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ നല്കി കൊലപ്പെടുത്താന്‍ ഒരു രാക്ഷസനെക്കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ക്രിക്കറ്റ് താരം ഉമേഷ് യാദവ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും യാദവ് വ്യക്തമാക്കി.
— Ratan N. Tata (@RNTata2000) June 3, 2020
Maybe animals are less wild and humans less human. What happened with that #elephant is heartbreaking, inhumane and unacceptable! Strict action should be taken against the culprits. #AllLivesMatter pic.twitter.com/sOmUsL3Ayc
— Akshay Kumar (@akshaykumar) June 3, 2020