മുംബൈ : കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയെ ഇന്ത്യയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. വിചാരണയുടെ ഭാഗമായി മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയിലെത്തുന്ന മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കുമെന്നാണ് സൂചന.
നിലവില്‍ ബ്രിട്ടണിലാണ് മല്യ താമസിക്കുന്നത്. ഇന്ത്യയില്‍ എത്തുന്ന മല്യയെ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അനുഗമിക്കും. മുംബൈ വിമാനത്താവളത്തിലെ വൈദ്യ പരിശോധനക്ക് ശേഷമാകും മല്യയെ ജയിലിലേക്ക് കൊണ്ടുവരുക എന്നാണ് വിവരം. രാത്രിയാണ് എത്തുന്നതെങ്കില്‍ മല്യയെ സിബിഐ ആസ്ഥാനത്ത് താമസിപ്പിക്കും. പകല്‍ ആണെങ്കില്‍ ഉടന്‍ തന്നെ മല്യയിലെ കോടതിയില്‍ ഹാജരക്കാനാണ് തീരുമാനം.
വിവാദ വ്യവസായിയായ മല്യ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പ്പയെടുത്തത്. വായ്പകള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചതോടെ മല്യ വിദേശത്തേക്ക് കടന്നു. 2016 ലാണ് മല്യ ബ്രിട്ടണില്‍ എത്തിയത്.