ദമ്മാം : സൗദിയിൽ ഹൃദയാഘാതം മൂലം മരണമടയുന്ന മലയാളികളുടെ എണ്ണംവർധിക്കുന്നു. ഹൃദയാഘാതത്തെ തുടർന്ന് നാല് മലയാളികൾ ആണ് മരണമടഞ്ഞു.
മലപ്പുറം അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി കൂരിതൊടിയിൽ അബ്ദുൽ ഗഫൂർ (44), പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കര സ്വദേശി പുതുക്കുടി സൈനുദ്ദീൻ ( 65 ), വഞ്ചിയൂർ ആലംകോട് സ്വദേശി സെമീന മൻസിലിൽ ഷറഫുദീൻ (59) , തൃശൂർ വടക്കേകാട് സ്വദേശി കല്ലൂർ മാളിയേക്കൽ ശിഹാബ് (41) എന്നിവർ ആണ് മരണമടഞ്ഞത്.
15 വർഷമായി റിയാദിലുള്ള അബ്ദുൽ ഗഫൂർ റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തുവരുകയായിരുന്നു .ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് സാൻഫീർ.
മരിച്ച ഷറഫുദീനെ ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്നു ദമ്മാം അൽമാനാ ജനറൽ ഹോസ്പിറ്റൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശിഹാബ് കഴിഞ്ഞ 8 വർഷമായി ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരുകയായിരുന്നു. ഭാര്യയും മകളും അടങ്ങുന്ന കുടുംബവും ദമ്മാമിൽ ഉണ്ട്. ഭാര്യ: ജിഷാന . മക്കൾ: നബ,സിയാ .
സൈനുദ്ദീൻ നവരിയ മദീന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഷമീറ, നസീറ, ബഷീറ.