കോട്ടയം : കോട്ടയം താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊലപാതകം നടന്ന വീടുമായി ബന്ധമുള്ള കുമരകം സ്വദേശി ആണ് കസ്റ്റഡിയിൽ ഉള്ളത്. കാണാതായ കാർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കോട്ടയം താഴത്തങ്ങാടിയിൽ ഷീബയെ അതി ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഒരാൾ പോലീസ് കസ്റ്റയിൽ ആയത്. കൊലപാതകം നടന്ന ദിവസം രാവിലെ ഇവരുടെ വീട്ടിലെ കാർ കാണാതായിരുന്നു. ഇതു കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം നടത്തിയത്. കാറിന്റെ സിസി ടി വി ദൃശ്യങ്ങളും പോയ വഴികളും പോലിസിന് ലഭിച്ചു. ഇതിനു ഒടുവിൽ ആണ് ഒരാളെ കസ്റ്റഡിയിൽ എടുത്തത്. ഈ കുടുംബവുമായി നല്ല ബന്ധം ഉള്ള ആളാണ് കസ്റ്റഡിയിൽ ഉള്ളത്. ഒപ്പം സാമ്പത്തിക ഇടപാടും നടത്തിയിരുന്നതായി കരുതുന്നു.
മോഷണം മാത്രമല്ല കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം ഇന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവിധ സംഘങ്ങൾ ആയി തിരിഞ്ഞു ആയിരുന്നു അന്വേഷണം. സംശയത്തിന്റെ അടിസ്ഥാനത്തിൽ 7 ഓളം പേരെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിൽ എടുത്ത ആളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിൽ നിന്ന് മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ.