കോട്ടയം : താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കുമരകം സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് പിടിയിലായത്. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മുഹമ്മദ് ബിലാലിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് വിവരം.
മോഷണ ശ്രമമായിരുന്നു കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ചില രേഖകള്‍ പ്രതി കൈക്കലാക്കിയിരുന്നു. വീട്ടുകാരുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
കൃത്യം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ കാര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. വീട്ടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍ക്ക് മാത്രമേ വീടിനകത്തേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ എന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതുകൂടാതെ ബിലാലിന്റെ ചില സിസിടിസി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് വീട്ടുകാരുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ബിലാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് പ്രതി ബിലാല്‍. മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ മുന്‍പും ഇയാള്‍ പ്രതിയാണ്.