തിരുവനന്തപുരം : കൊറോണ ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം മലമുകളിലെ കുമാരപുരം ഓർത്തഡോക്സ് പള്ളിയുടെ സെമിത്തേരിയിൽ സംസ്കരിക്കാൻ തീരുമാനമായി. ഇന്നലെ നന്ദൻകോട് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിൽ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു
മൃതദേഹം ദഹിപ്പിക്കാൻ കുടുംബം തിരുവനന്തപുരം കോർപ്പറേഷന് അനുമതി നൽകിയെങ്കിലും മൃതദേഹം സംസ്കരിക്കാൻ കുമാരപുരം പള്ളി തയാറായതോടെയാണ് ദഹിപ്പിക്കാനുള്ള തീരുമാനം മാറ്റിയത്.
അതേസമയം , കൊറോണ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം നടക്കുകയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ അറിയിച്ചു. ദഹിപ്പിക്കാമെന്ന് കുടുംബാംഗങ്ങൾ സൂചിപ്പിച്ചിരുന്നു. സംസ്കാരം ഇന്ന് തന്നെ ഉണ്ടാകും എന്നും മേയർ പറഞ്ഞു.