ന്യൂഡൽഹി : രാജ്യത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,304 പേർക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. ഒറ്റ ദിവസത്തിനിടെ ആദ്യമായാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2,16,919 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
1,04,107 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,06,737 പേർ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്ടപ്പെട്ടു. 6,075 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.
മഹാരാഷ്ട്രയിലാണ് അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 74,860 പേർക്കാണ് മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്ര തന്നെയാണ്.
തമിഴ്നാട്ടിലും രോഗ വ്യാപനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 25,872 പേർക്കാണ് തമിഴ് നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ 23,645 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.