കൊച്ചി: നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ട്രയല്‍ മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ .സൗകര്യങ്ങളൊരുക്കുന്നതിന് സ്പോണ്‍സര്‍മാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാക്കാലുള്ള ഉറപ്പ് രേഖപ്പെടുത്തി സിംഗിള്‍ ബഞ്ച് വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണയ്ക്ക് വിട്ടു.
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കാതെ ക്ലാസ് തുടരുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രത്യേക ക്ലാസുകള്‍ നടത്താന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ലെന്നും നിരവധി കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം ഇല്ലെന്നുംഹര്ജിക്കാരി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യം ഒരുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.