അഹമ്മദാബാദ് : രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. എംഎല്‍എമാരായ അക്ഷയ് പാട്ടേല്‍, ജിതു ചൗധരി എന്നിവരാണ് രാജിവെച്ചത്. എംഎല്‍എമാരുടെ രാജി വിവരം ഗുജറാത്ത് അസ്സംബ്ലി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയാണ് അറിയിച്ചത്.
കഴിഞ്ഞ ദിവസം അക്ഷയ് പാട്ടേലും, ജിതു ചൗധരിയും രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. താന്‍ അത് സ്വീകരിച്ചു – ത്രിവേദി പറഞ്ഞു.
കഴിഞ്ഞ മാസവും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ രണ്ട് എംഎല്‍എമാര്‍ കൂടി വീണ്ടും രാജിവെച്ചത്. അഞ്ച് എംഎല്‍എമാരാണ് കഴിഞ്ഞ മാസം രാജിക്കത്ത് നല്‍കിയത്.
വഡോദര മണ്ഡലത്തിലെ എംഎല്‍എയാണ് രാജിവെച്ച അക്ഷയ് പട്ടേല്‍. കപ്രാഡാ മണ്ഡലത്തെയാണ് ചൗധരി പ്രതിനിധീകരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.