കോഴിക്കോട് : വടകരയില്‍ കൊറോണ വൈറസ് ബാധിതന്റെ കട അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. മത്സ്യവ്യാപാരിയുടെ പുറമേരി വെള്ളൂര്‍ റോഡിലെ കടയാണ് അടിച്ചു തകര്‍ന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ആക്രമണത്തില്‍ കടയുടെ ഷട്ടറും മീൻ വില്ക്കാന് ഉപയോഗിക്കുന്ന സ്റ്റാന്റും തകര്‍ന്നിട്ടുണ്ട്. രാവിലെ പ്രദേശവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് വാര്‍ഡ് അംഗത്തെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ നാദാപുരം പോലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 28 നാണ് മത്സ്യ വ്യാപാരിക്ക് കൊറോണ സ്ഥിരീകരിച്ചത്.