പാലക്കാട് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി. നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിനിയുടെ മരണം കൊറോണ മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 12 ആയി.
കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. തുടര്‍ന്ന് ഇവരുടെ സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിരുന്നു. പരിശോധനയിലാണ് കൊറോണയുള്ളതായി സ്ഥിരീകരിച്ചത്. ഇവര്‍ക്ക് പ്രമേഹം, ന്യുമോണിയ രോഗങ്ങള്‍ ഉണ്ടായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.
ചെന്നൈയില്‍ നിന്നും മെയ് 25ന് വാളയാര്‍ അതിര്‍ത്തി വഴിയാണ് മീനാക്ഷിയമ്മാള്‍ കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.