ജയ്പൂര്‍ : പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ യുവതി കൊലപ്പെടുത്തി. 28 വയസ്സുകാരിയായ യുവതിയാണ് ഭര്‍ത്താവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് യുവതിക്കെതിരെ കേസ് എടുത്തു.
രാജസ്ഥാനിലെ സിഖാറിലാണ് സംഭവം. യുവതിയുടെ 15 വയസ്സ് പ്രായമുള്ള സഹോദരിയെയാണ് ഭര്‍ത്താവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മദ്യലഹരിയില്‍ എത്തിയ ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട യുവതി കോടാലി എടുത്ത് ഭര്‍ത്താവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം യുവതി തന്നെ മൃതദേഹം കുഴിയെടുത്ത് മറവ് ചെയ്തു.
അടുത്തിടെയാണ് യുവതി സഹോദരിയെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള മറ്റൊരു കുട്ടിയും ഉണ്ട്. കൃത്യം നടത്തിയതിന് ശേഷം യുവതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.