ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഒളിത്താവളമാണ് സൈന്യം തകര്‍ത്തത്. കിഷ്ത്വാറിലെ വനമേഖലയിലുള്ള ഗുഹക്കുള്ളിലെ രഹസ്യ സങ്കേതമാണ് സൈന്യം തകര്‍ത്തത്.
17 രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തെയത്. ചിച വനമേഖലക്കുള്ളില്‍ ഭീകരര്‍ പ്രവര്‍ത്തിക്കുന്നതായി സുരക്ഷേ സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
ഒളിത്താവളം തകര്‍ത്ത ശേഷം പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എകെ 56 റൈഫിള്‍, വെടിയുണ്ടകള്‍, അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, 9 എംഎം പിസ്റ്റല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. അതേസമയം, അഫ്ഗാനിസ്താനില്‍ അല്‍ ഖ്വയ്ദ ഉപയോഗിച്ചിരുന്ന ഒളിത്താവളത്തിന്റെ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.