തൃശ്ശൂർ : ജില്ലയിൽ ഇന്ന് 4 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന് നിരീക്ഷണത്തിൽ കഴിയുന്നവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
റഷ്യയിൽ നിന്നും ജൂൺ 1നു വന്ന മുരിയാട് സ്വദേശി , മെയ് 27നു മുംബൈയിൽ നിന്നും വന്ന ഇരിഞ്ഞാലക്കുട സ്വദേശി, വലപ്പാട് സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേ സമയം പാലക്കാട് സ്വദേശിയായ 5വയസുള്ള കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. അതുമുൾപ്പെടെയാണ് ഇന്ന് നാലുപേർക്ക് രോഗം സ്ഥിരീകരിച്ചത്.