തിരുവനന്തപുരം : വെള്ളറടയിൽ 12 വയസ്സുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുകുഴി കുളത്തിൽകര തെക്കേക്കര പുത്തൻ വീട്ടിൽ രാജ്കുമാർ – ഷീബാ ദമ്പതികളുടെ മകനായ 12 വയസുകാരൻ ഷിബിനെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. രക്ഷിതാക്കൾ ആരും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല. സഹോദരങ്ങളായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന ഷിബിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോളാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഷിബിൻ.