ഹൈദരാബാദ്: കൊറോണ വൈറസിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് നടക്കുന്ന പ്ലാസ്മ തെറാപ്പിയുടെ ആദ്യ ഘട്ടം വിജയകരമെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ നടത്തിയ പരീക്ഷണങ്ങളാണ് വിജയകരമായത്. അഞ്ചു രോഗികളിലാണ് പരീക്ഷണം നടത്തിയത്.
പ്ലാസ്മ തെറാപ്പി നടത്തിയ അഞ്ചു രോഗികളും പൂര്‍ണമായും സുഖം പ്രാപിച്ചെന്നും ഒരാള്‍ ആശുപത്രി വിട്ടെന്നുമാണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോ. ശ്രീനിവാസ റാവു അറിയിച്ചത്. ഓക്സിജന്‍ സാച്യുറേഷന്‍ ലെവല്‍ 84 ശതമാനത്തില്‍ താഴെയുള്ളവരെയാണ് പ്ലാസ്മ തെറാപ്പിക്ക് വിധേയമാക്കിയത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് പ്ലാസ്മ തെറാപ്പിയുടെ പരീക്ഷണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്.
അതേസമയം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 46 സ്ഥാപനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയത്. കൊറോണ ഭേദമായയാളില് നിന്ന് ശേഖരിക്കുന്ന പ്ലാസ്മ വേര്‍തിരിച്ച് ചികിത്സക്ക് ഉപയോഗിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി.