മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,436 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 80,229 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ 42,224 കേസുകളാണ് നിലവില്‍ ഉള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 139 പേര്‍ക്കാണ് വൈറസ് ബാധ മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജീവന് നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. മഹാരാഷ്ട്രയില്‍ ഇതുവരെ 2,849 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവന് നഷ്ടപ്പെട്ടത്.
35,156 പേര് സംസ്ഥാനത്ത് രോഗമുക്തി നേടി. ഇന്ന് മാത്രം 1,475 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് 1,149 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. 54 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.