ഒമാനില്‍ രണ്ട് മലയാളികള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു.രണ്ട് ദിവസത്തിനിടെ മരണപ്പെട്ട മലയാളികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.മരണത്തിന് മുമ്പ് ഇവര്‍ കൊറോണ പരിശോധന നടത്തിയിരുന്നില്ല. മരണ ശേഷം സാംപിള്‍ പരിശോധിച്ചതോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.പനിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച 24 വയസുകാരനായ കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ് , കുഴഞ്ഞുവീണ് മരിച്ച 53 വയസുകാരനായ തൃശൂര്‍ പഴയന്നൂര്‍ തെക്കേക്കളം വീട്ടില്‍ മുഹമ്മദ് ഹനീഫ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.