മുംബൈ : മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 2,500 പോലീസുകാര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2,562 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൊറോണയെ തുടര്‍ന്ന് 33 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കും മുംബൈ പോലീസിലെയാണ്. മുംബൈ പോലീസിലെ 18 ഉദ്യോഗസ്ഥരാണ് കൊറോണയെ തുടര്‍ന്ന് മരിച്ചിരിക്കുന്നത്. രോഗം ബാധിച്ച 169 ഉദ്യോഗസ്ഥര്‍ രോഗമുക്തരായി. നിലവില്‍ 1,497 ഉദ്യോഗസ്ഥരാണ് ചികിത്സയില്‍ കഴിയുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 82,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 37,390 പേര് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 42,609 പേരാണ് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ മരണ സംഖ്യയും ഉയരുന്നുണ്ട്. 2,969 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.