വിദേശതൊഴിലാളികൾക്ക് ജോലിമാറുന്നതിന് പ്രതിസന്ധിയായിരുന്ന NOC നിയമം പിൻവലിക്കാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് – കസ്റ്റംസ് വിഭാഗം ലെ. ജനറൽ ഹസ്സൻ ബിൻ മൊഹസ്സിൻ അൽ ഷുറൈഖി അറിയിച്ചു. പുതിയ നിയമം അനുസരിച്ച് ഒമാനിൽ ജോലിചെയ്യുന്ന ഒരാളിന് പുതിയ തൊഴിൽ ദാതാവിന്റെ കീഴിലേക്ക് മാറുന്നതിന് കാലാവധി പൂർത്തിയായ തൊഴിൽ കരാറിന്റെ കോപ്പിയോ, ജോലിയിൽനിന്നും പിരിച്ചുവിടപ്പെട്ടതിന്റെ അറിയിപ്പിന്റെ കോപ്പിയോ ഹാജരാക്കിയാൽ മതി. ജോലി മാറുന്നതിനോ, കൂടുതൽ മികച്ച ജോലിനേടുന്നതിനോ തൊഴിലാളികൾക്ക് തടസ്സമായി നാളുകളായി നിലനിന്നിരുന്ന നിയമമാണ് മാറുന്നത്. പുതിയ നിയമം പ്രതിസന്ധിയിലായിരിക്കുന്ന ഒമാനിലെ തൊഴിൽമേഖലയ്ക്ക് ഉണർവ്വ് പകരുമെന്ന് വിലയിരുത്തപ്പെടുന്നു.